Welcome to
St. Joseph's Church

PUNKUNNAM

Since 1964

നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും

ജോഷ്വാ 3:5

Sanctify yourselves, for tomorrow the LORD will do wonders among you

Our Journey

Church History

ഞങ്ങളുടെ യാത്ര

1964

1964 മാർച്ച് 8

First Church Blessing

പൂങ്കുന്നം പള്ളി പ്രഥമ ദേവാലയ കൂദാശ കർമ്മം നടന്നു.

1992

1992 മെയ് 10

Independent Parish

ഇടവകയെ സ്വതന്ത്ര ഇടവകയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2013

2013 ജനുവരി 26

New Church Blessing

പുനർനിർമിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു

2024

2024 ജൂലൈ 3

Sacred Statue Blessing

ഉണ്ണീശോ വി. യൗസേപ്പിതാവിനെ ചുംബിക്കുന്ന അപൂർവ്വ തിരുസ്വരൂപം കപ്പേളയിൽ വെഞ്ചിരിച്ചു.

2026

2026 ജനുവരി 11

Wednesday Adoration Launch

ബുധനാഴ്ചകളിലെ നിശബ്ദ ആരാധനയും പൊതുകുമ്പസാരവും ഔദ്യോഗികമായി ആരംഭിച്ചു

St. Joseph Church

Welcome to St. Joseph Church Punkunnam

സെന്റ് ജോസഫ് ദേവാലയത്തിലേക്ക് സ്വാഗതം

Welcome to the website for St. Joseph Church, Punkunnam. A sacred place of worship, love, and community service since its establishment.

പൂങ്കുന്നം സെന്റ് ജോസഫ് ദേവാലയത്തിന്റെ വെബ്സൈറ്റിലേക്ക് സ്വാഗതം. സ്ഥാപിതമായതു മുതൽ ആരാധനയുടെയും സ്നേഹത്തിന്റെയും സാമൂഹിക സേവനത്തിന്റെയും വിശുദ്ധ കേന്ദ്രം.

വി. യൗസേപ്പിതാവിന്റെ തോളിൽ കയറി കുസൃതിച്ചിരിയോടെ ഉമ്മ വയ്ക്കുന്ന ഉണ്ണീശോ... ഉണ്ണീശോയെ വാത്സല്യത്തോടെ നോക്കുന്ന ഔസേപ്പിതാവ്. തന്റെ വളർത്തപ്പനെ ഗാഢമായി സ്നേഹിക്കുന്ന ഉണ്ണീശോയുടെ ഈ അപൂർവ്വ തിരുസ്വരൂപം പൂങ്കുന്നം പള്ളിയങ്കണത്തിലെ കപ്പേളയിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

1964
Established
സ്ഥാപിതം
60+
Years of Faith
വർഷങ്ങൾ
Our Shepherds

OUR SPIRITUAL LEADERS

ഞങ്ങളുടെ ആത്മീയ നേതാക്കൾ

Mar Andrews Thazhath

Mar Andrews Thazhath

മാർ ആൻഡ്രൂസ് താഴത്ത്

Metropolitan Archbishop of Trichur

തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത

His Grace Mar Andrews Thazhath serves as the Metropolitan Archbishop of Trichur, providing spiritual leadership and guidance to our archdiocese.

Mar Tony Neelankavil

Mar Tony Neelankavil

മാർ ടോണി നീലങ്കാവിൽ

Auxiliary Bishop of Trichur

തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ

His Grace Mar Tony Neelankavil serves as the Auxiliary Bishop of Trichur, assisting in the pastoral care of our faithful.

Fr. Antony Kuruthukulangara

Fr. Antony Kuruthukulangara

ഫാ. ആന്റണി കുരുതുകുളങ്ങര

Parish Priest

ഇടവക വികാരി

Fr. Antony Kuruthukulangara serves as the Parish Priest of St. Joseph Church, Punkunnam, guiding our parish with dedication and spiritual wisdom.

Celebrations

Major Festivals & Events

പ്രധാന തിരുനാളുകൾ

Celebrating our faith through sacred feasts and spiritual gatherings

Parish Feast
FEB
St. Joseph Church

Parish Feast

ഇടവക തിരുനാൾ

Sunday

എല്ലാ വർഷവും ഫെബ്രുവരി ആദ്യ ഞായർ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും, വി. സെബസ്ത്യാനോസിന്റെയും ദൈവമാതാവിന്റെയും തിരുനാൾ സംയുക്തമായി പൂങ്കുന്നം പള്ളിയിൽ ആഘോഷിച്ചുവരുന്നു.

St. Joseph's  Feast
19
MAR
St. Joseph Church

St. Joseph's Feast

വി. യൗസേപ്പിതാവിന്റെ മരണതിരുനാൾ

Various Times

വി. യൗസേപ്പിതാവിന്റെ മരണതിരുനാൾ മാർച്ച് 19ന് പൂങ്കുന്നം പള്ളിയിൽ വിപുലമായ രീതിയിലാണ് ആചരിക്കുന്നത്.

Feast of St. Joseph the Worker
01
MAY
St. Joseph Church

Feast of St. Joseph the Worker

തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ

Various Times

തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ പൂങ്കുന്നം പള്ളിയിൽ എല്ലാ വർഷവും മുടക്കം കൂടാതെ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. അനേകം പേരാണ് തിരുനാൾ ദിവസം വിശുദ്ധന്റെ മാധ്യസ്ഥം തേടി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നത്.

St. Joseph Oottu Thirunal
MAY
St. Joseph Church

St. Joseph Oottu Thirunal

വി. യൗസേപ്പിതാവിന്റെ ഇടവക ഊട്ടു തിരുനാൾ

Wednesday

എല്ലാവർഷവും മെയ് മാസം ആദ്യ ബുധൻ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ഊട്ടു തിരുനാൾ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. വി. കുർബാനയിലും പ്പ്രദക്ഷിണം നേർച്ചസദ്യയിലും ആയിരങ്ങൾ ഭക്ത്യാദരപൂർവ്വം പങ്കുകൊള്ളുന്നു.

വി യൗസേപ്പിനോടുള്ള നൊവേന

ഓ! ഭാഗ്യപ്പെട്ട വി യൗസേപ്പേ അങ്ങിൽ അഭയം തേടുന്നവരെ ഒരിക്കലും കൈവിടില്ലയെന്നു ഞങ്ങൾ അറിയുന്നു. അങ്ങ് ഞങ്ങളുടെ ശരണവും ആശ്രയവും ആയിരിക്കണമേ . ദൈവദർശനങ്ങളാൽ നയിക്കപ്പെട്ട് ദൈവീക പദ്ധതിയോട് പരിപൂർണ വിധേയത്വം പുലർത്തിയ അങ്ങയുടെ മാദ്ധ്യസ്ഥം ഞങ്ങളപേക്ഷിക്കുന്നു. തിരുകുടുംബപാലകനായ വിശുദ്ധ യൗസേപ്പേ ഞങ്ങളുടെ കുടുംബങ്ങളെ കാത്തു പരിപാലിക്കണമേ കന്യാവ്രതകരുടെ മധ്യസ്ഥ ഞങ്ങളുടെ മക്കൾക്ക് അനുയോജ്യമായ ദൈവവിളി നൽകി അനുഗ്രഹിക്കണമേ. തൊഴിലാളികളുടെ മധ്യസ്ഥ ജോലി സാധ്യതയും ജോലി സ്ഥിരതയും ഞങ്ങൾക്ക് നല്കണമേ. നന്മരണ മധ്യസ്ഥ ഭാഗ്യമരണം പ്രാപിക്കുവാൻ ഞങ്ങളേവരേയും ഒരുക്കണമേ. തിരുസഭയുടെ പാലകനെ സഭയെയും സഭ നേതൃത്വത്തെയും എല്ലാ വിപത്തുകളിൽനിന്നും കാത്തുകൊള്ളണമേ .

O' SAINT JOSEPH PRAY FOR US

വിശുദ്ധ യൗസേപ്പേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ

ദൈവ സ്നേഹാനുഭവ പ്രാർത്ഥന

(Divine Love Prayer)

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ ആമ്മേൻ.

"എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല" (യോഹ 6:37) എന്നരുളിചെയ്ത ഈശോയെ, എളിയവനും പാപിയുമായ ഞാൻ അങ്ങയിൽ ശരണപ്പെട്ട് അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുന്നു.അങ്ങയുടെ തിരുകുടുംബത്തിലെ കുഞ്ഞായി എന്നെയും സ്വീകരിക്കണമേ.

Connect With Us

Mass Intentions & Giving

കുർബാന നിയോഗങ്ങളും സമർപ്പണങ്ങളും

St. Joseph Church is a Catholic community dedicated to better knowing and serving God. Our mission is to serve the spiritual needs of our parishioners and to nurture the thousands who visit the church each year.

Take a Video Tour

വീഡിയോ ടൂർ കാണുക

Play Tour

Experience the beauty of St. Joseph Church